Posts

Showing posts from July, 2018

Mukthi: A Malayalam Short Story

Image
മുക്തി ഡോ: സിബു സി. ചിത്രന്‍ എങ്ങോട്ടെന്നില്ലാതെ അയാള്‍ നടന്നകന്നു. അയാളുടെ മനസ്സില്‍ തികച്ചും അവ്യക്തമായ ചിന്തകളായിരുന്നു. അയാള്‍ നടന്നുനടന്ന് എത്തിച്ചേര്‍ന്നത് ഒരു ബസ്സ്റ്റോപ്പിലായിരുന്നു. അവിടെ ഒരു സുപരിചിത മുഖം അയാളെ നോക്കി പുഞ്ചിരിച്ചു. മനസ്സില്‍ തീനാളങ്ങ ള്‍ ആളിപ്പടര്‍ന്നുകൊണ്ടിരുന്നിരുന്നെങ്കിലും അയാള്‍ തന്‍റെ മുഖത്ത് പുഞ്ചിരി വരുത്തി. അപരനോട് ഒരു സല്ലാപത്തിന് തുനിഞ്ഞില്ല എന്നുമാത്രമല്ല, അല്‍പ്പം മാറിനിന്നുകൊണ്ട്‌ തനിക്ക് തന്‍റെ വിയോജിപ്പ്‌ വെളിപ്പെടുത്തി.  വിധി അയാളെ നോക്കി പല്ലിളിക്കുകയാണന്ന്‍ അയാള്‍ക്ക് തോന്നി. അയാള്‍ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു.  “അതെ, എല്ലാം എന്‍റെ വിധിയാണ്. അതിനെ തടുക്കാനാവില്ലല്ലോ.” അങ്ങനെ പലവിധ ചിന്തകളുമായി അയാളുടെ മനസ്സ് അസ്വസ്ഥതമായിത്തീര്‍ന്നു. ആര്‍ത്തലയ്ക്കുന്ന കടലില്‍പ്പെട്ടതുപോലെ ആയിരുന്നു അയാളുടെ അവസ്ഥ.  സമയം ഇഴഞ്ഞ് നീങ്ങവേ ഒരു ബസ്സ്‌ വന്നുനിന്നു. എങ്ങോട്ടെന്നുപോലും നോക്കാതെ അയാള്‍ അതില്‍ കയറിപ്പറ്റി.  “ടിക്കറ്റ്‌, ടിക്കറ്റ്‌.” കണ്ടക്ടറുടെ നിലയ്ക്കാത്ത ശബ്ദം അയാളുടെ ചിന്തകളെ തട്ടിയുണര്‍ത്തി...