Oru Mysore Gadha: A Travelogue on the City of Palaces

1 ഒരു കുട്ടി എയര്‍പോര്‍ട്ടും പിന്നെ കുറച്ച് ചരിത്രവും ഓരോ യാത്രകളും വ്യത്യസ്തങ്ങളാണ്. ലക്ഷ്യസ്ഥാനങ്ങള്‍ ഒന്ന് തന്നെ ആണെങ്കിലും, കൂടെ യാത്ര ചെയ്യുന്നവരും, യാത്രക്കിടയില്‍ കണ്ടുമുട്ടുന്നവരും, ലഭിക്കുന്ന അനുഭവങ്ങളും എല്ലാം ഓരോ യാത്രകളെയും വ്യത്യസ്തമായ അനുഭവങ്ങള്‍ ആക്കുന്നു. അങ്ങനെ ആണ് മുന്‍പ് നിരവധി തവണ പോയിട്ട് ഉണ്ടെങ്കിലും ഈ തവണത്തെ ഓണകാലാവധി യാത്ര മൈസൂര്‍ക്ക് പോകാന്‍ തീരുമാനിച്ചത്. ഈ യാത്ര മക്കള്‍ക്ക് വേണ്ടിയുള്ളതാണ്. ഓണം അവധിയുടെ അവസാനനാളുകളില്‍ ആണ് ഞാനും ഭര്‍ത്താവും രണ്ടു മക്കളും യാത്ര തിരിക്കുന്നത്. മഴയില്‍ തകര്‍ന്ന വഴികളും അവധിക്കാലതിരക്കുകളും റോഡ് മാര്‍ഗമുള്ള യാത്ര ദുരിതപൂര്‍ണമായിരിക്കും എന്ന് മനസിലാക്കിയ ഞങ്ങള്‍ യാദൃശ്ചികമായി ആണ് അറിയുന്നത് മൈസൂര്‍ക്ക് കൊച്ചിയില്‍ നിന്നും എയര്‍ ഇന്ത്യയുടെ വിമാനസര്‍വീസ് ഉണ്ടെന്ന്. സമയ ലാഭവും മിതമായ ചിലവില്‍ ഒരു ചെറുവിമാനത്തില്‍ ഉള്ള യാത്ര അനുഭവവും ആണ് ഇതിലൂടെ ഞങ്ങള്‍ക്ക് ലഭിച്ചത്. 12 സെപ്റ്റംബര്‍ 2019 രാവിലെ 10:30നു ഉള്ള എയര്‍ ഇന്ത്യയുടെ 72 യാത്രക്കാര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ചെറിയ വിമാനത്തില്‍ ഞങ്ങള്‍ യാത്ര തുടങ്ങുന്ന...