Niyogamee Yatra (Part 7): A Travelogue
നിയോഗമീ യാത്ര
ഭാഗം 7
ജിനു രാജീവ് പി & ഡോ: സിബു സി. ചിത്രന്‍
20 ജൂലൈ 2019 - നാലാം ദിവസം – മധുരൈ - തേനി - കമ്പം - കുമളി - വളഞ്ഞങ്ങാനം - അമലഗിരി
നാല് ദിവസത്തെ യാത്രക്ക് വിരാമം ഇട്ടു കൊണ്ട് മധുരൈയിൽ നിന്നും ഞങ്ങൾ പുലർച്ചെ ആറര മണിയോടെ മടക്കയാത്ര ആരംഭിച്ചു .മധുരൈ പട്ടണത്തിൽ ഇനിയും കാണാൻ
കാഴ്ചകൾ ബാക്കി വച്ചിട്ടാണ് ഞങ്ങളുടെ
മടക്കം .മധുരൈ പട്ടണത്തിന്‍റെ തിരക്കുകളിൽ നിന്നും ഹൈവേയുടെ വിജനതയിലേക്കു കയറുന്നതിനു മുൻപേ വഴിയരികിലെ ചെറിയ മെസ്സിൽ നിന്നും നല്ല ചൂട് ഇഢലിയും പൂരിയും ഒക്കെ കഴിച്ച് ഞങ്ങൾ തേനി - കമ്പം വഴി വച്ച് പിടിച്ചു .തമിഴ്‌നാടിന്‍റെ വരണ്ട ഭൂപ്രകൃതി കേരളത്തിന്‍റെ അതിരിലേക്ക് അടുക്കും തൊറും മാറി തുടങ്ങി. നെടുനീളൻ ഹൈവേയുടെ അറ്റത്ത് മഴമേഘങ്ങളെ തൊട്ടു നിൽക്കുന്ന
പർവ്വതനിരകൾ കാണുമ്പോൾ അറിയാം നാട്ടിൽ മഴ
തകർക്കുകയാണ് എന്ന്.
കമ്പം പിന്നിട്ട് കുമളി
അടുക്കാറായപ്പോൾ ഞങ്ങളുടെ വണ്ടിയിലെ ട്രിപ്മീറ്റർ 1000 കിലോമീറ്റർ കാണിച്ച നിമിഷം ഒരു
ആത്മനിർവൃതി. അൽപ്പനേരം ഞങ്ങൾ
വണ്ടിയിൽ നിന്നും ഇറങ്ങി ചുറ്റുമുള്ള പ്രകൃതിയെ ആസ്വദിച്ചു. യാതൊരു വിക്ഷമതകളുമില്ലാതെ ഇത്രയും ദൂരം പിന്നിടാൻ അവസരം തന്ന ഈശ്വരനെ മനസ്സാൽ സ്മരിച്ചു .വഴിയിൽ ഇറങ്ങി നിന്നപ്പോൾ നല്ല കാറ്റ്.
ഇളം കാറ്റല്ല .നല്ല ശക്‌തിയുള്ളതണുത്ത കാറ്റ്. വീണ്ടും യാത്ര തുടർന്നു .
കേരളത്തിലേക്ക് പ്രവേശിച്ചു .പ്രതീക്ഷച്ച പോലെ മഴ ചതിച്ചില്ല.പക്ഷെ കഴിഞ്ഞ ദിവസങ്ങളിൽ മഴ തിമിർത്താടിയതിന്‍റെ ലക്ഷണങ്ങൾ വഴിയിൽ അവിടിവിടെയായി ഉണ്ട് .ചെറിയ നീർച്ചാലുകൾ എല്ലാം നല്ല വെള്ളച്ചാട്ടങ്ങളായി വഴിയിലേക്ക് ഇറങ്ങി ഒഴുകുന്നത് ശരിക്കും ഒരു സ്വപ്നദൃശ്യം തന്നെ ആയിരുന്നു .കാലങ്ങൾക്ക് ശേഷം കുട്ടിക്കാനത്തിനടുത്തുള്ള വളഞ്ഞങ്ങാനം വെള്ളച്ചാട്ടം അതിന്‍റെ ഉഗ്രപ്രതാപത്തിൽ കാണാൻ കഴിഞ്ഞു .അങ്ങനെ പ്രകൃതിയും ഞങ്ങളെ കനിഞ്ഞനുഗ്രഹിച്ചു.

സദുദ്ദേശത്തോട് കൂടിയ
യാത്രകൾ എന്നും നല്ല ഊർജം പകരുന്നതാണ് .ഈ യാത്ര ഞങ്ങൾക്ക് നൽകിയ ആത്മീയ അനുഭവങ്ങൾ
കൊണ്ട്, പുതുമയുള്ള ഒരു മനസ്സുമായി ഞങ്ങളുടെ സിസ്റ്റം ഒന്ന് റീചാർജ് ചെയ്തപോലെ. ഞങ്ങൾക്ക് ലഭിച്ച ഊർജം ഞങ്ങൾക്ക്
ചുറ്റുമുള്ള സുമനസ്സുകൾക്ക് പകരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് തത്കാലം വിടപറയട്ടെ.
ഇനിയും യാത്രകൾ ഞങ്ങൾക്കായി ഈശ്വരൻ
സമ്മാനിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.
ലോകാ സമസ്താ സുഖിനോ ഭവന്തു
Comments