Posts

Showing posts from 2019

Oru Mysore Gadha: A Travelogue on the City of Palaces

Image
1 ഒരു കുട്ടി എയര്‍പോര്‍ട്ടും പിന്നെ കുറച്ച് ചരിത്രവും ഓരോ യാത്രകളും വ്യത്യസ്തങ്ങളാണ്. ലക്ഷ്യസ്ഥാനങ്ങള്‍ ഒന്ന് തന്നെ ആണെങ്കിലും, കൂടെ യാത്ര ചെയ്യുന്നവരും, യാത്രക്കിടയില്‍ കണ്ടുമുട്ടുന്നവരും, ലഭിക്കുന്ന അനുഭവങ്ങളും എല്ലാം ഓരോ യാത്രകളെയും വ്യത്യസ്തമായ അനുഭവങ്ങള്‍ ആക്കുന്നു. അങ്ങനെ ആണ് മുന്‍പ് നിരവധി തവണ പോയിട്ട് ഉണ്ടെങ്കിലും ഈ തവണത്തെ ഓണകാലാവധി യാത്ര മൈസൂര്‍ക്ക് പോകാന്‍ തീരുമാനിച്ചത്‌. ഈ യാത്ര മക്കള്‍ക്ക് വേണ്ടിയുള്ളതാണ്. ഓണം അവധിയുടെ അവസാനനാളുകളില്‍ ആണ് ഞാനും ഭര്‍ത്താവും രണ്ടു മക്കളും യാത്ര തിരിക്കുന്നത്. മഴയില്‍ തകര്‍ന്ന വഴികളും അവധിക്കാലതിരക്കുകളും റോഡ് മാര്‍ഗമുള്ള യാത്ര ദുരിതപൂര്‍ണമായിരിക്കും എന്ന് മനസിലാക്കിയ ഞങ്ങള്‍ യാദൃശ്ചികമായി ആണ് അറിയുന്നത് മൈസൂര്‍ക്ക് കൊച്ചിയില്‍ നിന്നും എയര്‍ ഇന്ത്യയുടെ വിമാനസര്‍വീസ് ഉണ്ടെന്ന്. സമയ ലാഭവും മിതമായ ചിലവില്‍ ഒരു ചെറുവിമാനത്തില്‍ ഉള്ള യാത്ര അനുഭവവും ആണ് ഇതിലൂടെ ഞങ്ങള്‍ക്ക് ലഭിച്ചത്. 12 സെപ്റ്റംബര്‍ 2019 രാവിലെ 10:30നു ഉള്ള എയര്‍ ഇന്ത്യയുടെ 72 യാത്രക്കാര്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന ചെറിയ വിമാനത്തില്‍ ഞങ്ങള്‍ യാത്ര തുടങ്ങുന്ന...

Anuyathra: Journey of Thoughts

Image
അനുയാത്ര ഡോ: സിബു സി. ചിത്രന്‍  വളരെക്കാലമായി അവനെ കണ്ടിട്ട്. ഞങ്ങള്‍ ഇരുവരും ഇണപിരിയാത്ത സുഹൃത്തുക്കളായിരുന്നു. ഈ കഴിഞ്ഞ ദിവസമാണ് അവന്‍റെ കത്തെനിക്ക് കിട്ടിയത്. അവന് ഏതോ ഒരു വലിയ കമ്പനിയിലെ മാനേജരായി ജോലി കിട്ടിയിരിക്കുന്നു. ഞാന്‍ ശരിക്കും അത്ഭുത്തപ്പെട്ടുപോയി. അതിനു കാരണമില്ലാതില്ല.  അവന്‍ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് സാമാന്യം നല്ല ഉഴപ്പനായിരുന്നു. ട്യൂഷന്‍ ഇല്ലഞ്ഞിട്ടും ക്ലാസ്സില്‍ കേറില്ല. സദാസമയവും കളിയും ചിരിയും സിനിമയും ഒക്കെയായി അവന്‍ കഴിച്ചുകൂട്ടി. എങ്കിലും അവന് ദുഃശ്ശീലങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പരീക്ഷകളില്‍ എങ്ങനെയൊക്കെയോ കരകയറി. ഇമ്മാതിരി ഒരുത്തന്‍ ഒരു കമ്പനിയിലെ മാനേജരോ? അന്നൊക്കെ തിരക്കേടില്ലാതെ പഠിച്ചിരുന്ന ഞാന്‍ ഇതാ ഈ സമയം വരെ ഒരു ജോലിക്കായി അലയുന്നു. എന്തായാലും അവനെ ഒന്നു ചെന്ന് കാണുക തന്നെ.  പിറ്റേന്ന് തന്നെ ഞാന്‍ അവന്‍റെ ജോലി സ്ഥലത്തേക്ക് തിരിച്ചു. ബസ്സിലായിരുന്നു യാത്ര. എതോ ഒരു സ്റ്റോപ്പില്‍ ബസ്സ്‌ നിറുത്തിയപ്പോള്‍ അല്‍പ്പം വൃദ്ധനായി എന്ന് തോന്നിക്കുന്ന ഒരാള്‍ ബസ്സില്‍ കയറി. പ്രായത്തെ മാനിച്ച് ഞാന്‍ അദ്ദേഹത്തിന് എന്‍റെ സ...

The Flying Horse

Image
The Flying Horse Sineeja Sibu Once, there lived a girl named Rosey. One day, while she was walking through the woods, she saw a beautiful flying horse. Its leg was stuck in a thorny bush and had a wound.  Rosey went near it, and slowly took its leg out of the bush. Then she took one bandage, which was with her for emergency, and stick it on the wound. Then the flying horse was very happy and gave Rosey a ride. After few days, Rosey got lost in the woods. She got very scared and cried. Hearing her cry, the flying horse came and gave Rosey a ride up to the end of the woods. They both were very happy. After that day, they met everyday in the woods and played together.   Moral: Mercy brings its reward.

Niyogamee Yatra (Part 7): A Travelogue

Image
നിയോഗമീ യാത്ര  ഭാഗം 7 ജിനു രാജീവ്‌ പി & ഡോ: സിബു സി. ചിത്രന്‍ 20 ജൂലൈ 2019 -   നാലാം ദിവസം – മധുരൈ - തേനി - കമ്പം - കുമളി - വളഞ്ഞങ്ങാനം - അമലഗിരി നാല് ദിവസത്തെ യാത്രക്ക് വിരാമം ഇട്ടു കൊണ്ട് മധുരൈയിൽ നിന്നും   ഞങ്ങൾ പുലർച്ചെ ആറര മണിയോടെ   മടക്കയാത്ര ആരംഭിച്ചു . മധുരൈ പട്ടണത്തിൽ ഇനിയും കാണാൻ കാഴ്ചകൾ ബാക്കി വച്ചിട്ടാണ് ഞങ്ങളുടെ മടക്കം . മധുരൈ പട്ടണത്തി ന്‍റെ തിരക്കുകളിൽ നിന്നും ഹൈവേയുടെ വിജനതയിലേക്കു കയറുന്നതിനു മുൻപേ വഴിയരികിലെ ചെറിയ മെസ്സിൽ നിന്നും നല്ല ചൂട് ഇഢലിയും പൂരിയും ഒക്കെ കഴിച്ച് ഞങ്ങൾ തേനി - കമ്പം  വഴി വച്ച് പിടിച്ചു . തമിഴ്‌നാടി ന്‍റെ വരണ്ട ഭൂപ്രകൃതി   കേരളത്തിന്‍റെ അതിരിലേക്ക് അടുക്കും തൊറും മാറി തുടങ്ങി . നെടുനീളൻ ഹൈവേയുടെ അറ്റത്ത് മഴമേഘങ്ങളെ തൊട്ടു നിൽക്കുന്ന പർ വ്വ തനിരകൾ കാണുമ്പോൾ അറിയാം നാട്ടിൽ മഴ തകർക്കുകയാണ് എന്ന്. കമ്പം പിന്നിട്ട് കുമളി അടുക്കാറായപ്പോൾ    ഞങ്ങളുടെ വണ്ടിയിലെ ട്രിപ്മീറ്റർ 1000 കിലോമീറ്റർ കാണിച്ച നിമിഷം ഒരു ആത്മനിർവൃതി . അൽപ്പനേരം ഞങ്ങൾ വണ്ടിയിൽ നിന്നും ഇറങ്ങി ചുറ്റ...