Niyogamee Yatra (Part 5): A Travelogue
നിയോഗമീ യാത്ര ഭാഗം 5 ജിനു രാജീവ് പി & ഡോ: സിബു സി. ചിത്രന്‍ 19 ജൂലൈ 2019 - മൂന്നാം ദിവസം – രാമേശ്വരം - പാമ്പൻ പാലം - തിരുപ്പറൻകുന്ദ്രം - മധുരൈ രാമേശ്വര സുപ്രഭാതം കേട്ടുകൊണ്ട് പുലർച്ചെ തന്നെ ഞങ്ങൾ ബലിതർപ്പണത്തിനായി അഗ്നിതീർത്ഥത്തിലേക്ക് നടന്നു . തലേ ദിവസം കണ്ട സമുദ്രത ടമേ അല്ല ആ സമയം ഞങ്ങൾ അവിടെ കണ്ടത് . ഭാരതത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നും വിവിധ ഭാഷകൾ സംസാരിക്കുന്ന ഒരു വലിയ ജനക്കൂട്ടം തന്നെ അവിടെ ഉണ്ട് . ബലിതർപ്പണവും പിതൃക്കൾക്കായുള്ള പൂജകളും സമുദ്രസ്നാനവും ഒക്കെയായി വളരെയധികം ആളുകൾ അവിടെയുണ്ടായിരുന്നു . ബലിയിടണമെങ്കിൽ ഒരു കര്‍മ്മിയുടെ സഹായം വേണമല്ലോ . ഒരു നിമിഷം ഞങ്ങൾ ശങ്കിച്ച് നിന്നു . ആ സമയം ശുഭ്രവസ്ത്രധാരിയായ ഒരു ക്ഷേത്രജീവനക്കാരൻ ഞങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്തു കൊണ്ട് സമീപിച്ചു . അഗ്നിതീർത്ഥത്തിൽ സ്നാനം ചെയ്ത് വരുമ്പോഴേക്കും ഒരു മലയാള വിധി പ്രകാരമുള്ള കര്‍മ്മിയെ ഏർപ്പാടാക്കി തരാമെന്ന് അദ്ദേഹം പറഞ്ഞു . ഉദയസൂര്യന്‍റെ കിരണങ്ങൾ വീഴുന്ന സമുദ്രത്തിലേക്ക് ഞങ്ങൾ ഇരുവരും ഈറനാകുവാൻ ഇറങ്ങി . തലേദിവസത്തെ അഴുക്കുകൾ ഒന...