Anuyathra: Journey of Thoughts
അനുയാത്ര ഡോ: സിബു സി. ചിത്രന്‍ വളരെക്കാലമായി അവനെ കണ്ടിട്ട്. ഞങ്ങള്‍ ഇരുവരും ഇണപിരിയാത്ത സുഹൃത്തുക്കളായിരുന്നു. ഈ കഴിഞ്ഞ ദിവസമാണ് അവന്‍റെ കത്തെനിക്ക് കിട്ടിയത്. അവന് ഏതോ ഒരു വലിയ കമ്പനിയിലെ മാനേജരായി ജോലി കിട്ടിയിരിക്കുന്നു. ഞാന്‍ ശരിക്കും അത്ഭുത്തപ്പെട്ടുപോയി. അതിനു കാരണമില്ലാതില്ല. അവന്‍ പഠിച്ചുകൊണ്ടിരിക്കുന്ന കാലത്ത് സാമാന്യം നല്ല ഉഴപ്പനായിരുന്നു. ട്യൂഷന്‍ ഇല്ലഞ്ഞിട്ടും ക്ലാസ്സില്‍ കേറില്ല. സദാസമയവും കളിയും ചിരിയും സിനിമയും ഒക്കെയായി അവന്‍ കഴിച്ചുകൂട്ടി. എങ്കിലും അവന് ദുഃശ്ശീലങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. പരീക്ഷകളില്‍ എങ്ങനെയൊക്കെയോ കരകയറി. ഇമ്മാതിരി ഒരുത്തന്‍ ഒരു കമ്പനിയിലെ മാനേജരോ? അന്നൊക്കെ തിരക്കേടില്ലാതെ പഠിച്ചിരുന്ന ഞാന്‍ ഇതാ ഈ സമയം വരെ ഒരു ജോലിക്കായി അലയുന്നു. എന്തായാലും അവനെ ഒന്നു ചെന്ന് കാണുക തന്നെ. പിറ്റേന്ന് തന്നെ ഞാന്‍ അവന്‍റെ ജോലി സ്ഥലത്തേക്ക് തിരിച്ചു. ബസ്സിലായിരുന്നു യാത്ര. എതോ ഒരു സ്റ്റോപ്പില്‍ ബസ്സ് നിറുത്തിയപ്പോള്‍ അല്‍പ്പം വൃദ്ധനായി എന്ന് തോന്നിക്കുന്ന ഒരാള്‍ ബസ്സില്‍ കയറി. പ്രായത്തെ മാനിച്ച് ഞാന്‍ അദ്ദേഹത്തിന് എന്‍റെ സ...